ഇവിടെ തറവാട്ടില്‍ എത്ര പേരുണ്ടു എന്നതു ഒരു പരസ്യമായ രഹസ്യമാണ്.എന്നാലും ഒന്നു പറയാം . ഞങള്‍ എപ്പൊഴും 9 പേരുണ്ടാകും . ആരൊക്കെ കല്യാണം കഴിഞ്ഞു പോയാലും വീടു മാറി പോയാലും സം ഖ്യ എപ്പോഴും 9. ഓരൊരുത്തറ്ക്കും ഒരൊ വിളിപ്പേരുകള്‍ (ചില പേരുകള്‍ ഇവിടെ വെളിപ്പെടുത്താന്‍ ബുധിമുട്ടള്ളതു കൊണ്ടു അതിനു മുതിരുന്നില്ല). ആരും ഇതു വരേ സ്വന്തം പേരുകള്‍ സന്തോഷപൂറ്വ്വം അങീകരിചിട്ടില്ലാത്ത തറവാട്ടില്‍ ഒരാള്‍ മാത്രം പരസ്യമയി അങ്ങീകരിക്കുന്നു. ഈ കുറിപ്പു അതിന്റെ ഒരു ദ്രിഷ്ടാന്തം മാത്രം ആണ്..
ഇതിലെ കഥാപാത്രങള്‍ തികച്ചും സാങ്കല്പ്പികം അല്ല മറിചു നമ്മുടെ ഐ.ടി സമൂഹത്തില്‍ ജീവിചിരുക്കന്ന സോഫ്റ്റ് വയറന്മാരാണു.
പതിവു പോലെ ഓഫീസിലെ അധ്വാനവും കഴിഞ്ഞു വീട്ടിലെത്തി സൊള പറഞ്ഞും അങോട്ടും ഇങോട്ടും ഗോളുകള്‍ അടിച്ചും സമയം കൊല്ലുക ആയിരുന്നു ഞാനും തൊമ്മിയും മായനും മാടനും . അന്നു ടി വി യും കണ്ടു ചൊറിയും കുത്തി ഇരിക്കുവായിരുന്ന മായന്‍ ഇന്നു മായന്‍ സമൂഹത്തേ തീവ്രവാധികളില്‍ നിന്നും രക്ഷിക്കനുള്ള ശ്രമത്തിലാണു . തൊമ്മി അകട്ടേ അന്നും ഇന്നും എന്നും അയ്യോ എനിക്കു വയ്യേ എന്നുള്ള ഭാവത്തില്‍ സോഫ്റ്റ് വയറും തടവി ഇങനെ ഇരിക്കും .മാടന്‍ തന്റെ മസ്സില്സ്സും പെരുപ്പിചു ഇരയേ(രാജാവിനെ/ സക്സേന/കന്ത്വാല) കാത്തു കഴിയുന്ന ഒരു വേഴാം ബലിനെ പോലെയും .
നമ്മുടെ നായകന്‍ ഇതാ അപ്പുറത്തേ മുറിയില്‍ ക്ഷീണിച്ചു അവശനായി ഫോണും ചെവിയില്‍ പിടിച്ചു കിടക്കുന്നു. ഗോളുകളുടെ പെരുമഴയ്ക്കിടയില്‍ ആരെയോ ഉദ്ദേശിച്ചു തൊമ്മി "എടാ ക്കൂത്തി" എന്നു വിളിച്ചു. എന്തോ വെളിപാടുന്ടായതു പോലെ നമ്മുടെ നായകന്‍ ബെഡില്‍ നിനു എണീറ്റു വന്നു തൊമ്മിയോടു :"യെസ് മിസ്റ്റെറ്"
പിന്നീടു അവിടെ അരങേറിയതു ചിരിയുടെ ഒരു മാലപ്പടക്കമായിരുന്നു. ടി വി കണ്ടു കൊണ്ടിരുന്ന മായന്റെയും ,എന്റെയും ,തൊമ്മിയുടെയും ,മാടന്റെയും കണ്ണില്‍ നിന്നു വെള്ളം ഒഴുകി. ഞങള്‍ തല തല്ലി ചിരിക്കുന്നതു എന്തിനാണെന്നു നമ്മുടെ ഹീറൊ മനസ്സിലാക്കുനതിനു മുമ്പെ വീന്ടും തൊമ്മി ഒന്നു കൂടി വിളിച്ചു "ക്കൂത്തിയെ".
നമ്മുടെ നായകന്‍ സറ്വാങം അരിശം പൂന്ടു തൊമ്മിയോഡു:"എന്താടാ????"
ഞാന്‍ മാത്രമല്ല മായനും മാടനും ചിരി അവസാനിപ്പിചിരുന്നില്ല എന്നു തോന്നുന്നു, അതിനു മുന്പെ അയിരുനു അളിയന്റേ ഗോള്‍ ഏറ്റെടുക്കല്‍ യജ്ഞം . എന്റെ ശ്വാസം നിലയ്ക്കുന്നതു പോലെ തോന്നി ഇതു കൂടി കേട്ടപ്പോള്‍ .മറ്റുള്ളവരുടെ അവസ്ഥ എന്തായിരുന്നോ എന്തോ????
Subscribe to:
Post Comments (Atom)
kollaaam!
ReplyDelete